വിദേശത്തുനിന്ന് എത്തുന്നവർക്ക് കൂടുതൽ ഇളവ് അനുവദിച്ച് ഇന്ത്യ

0

ഡൽഹി: 99 വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ ഇളവുകൾ പ്രഖ്യാപിച്ച് ഇന്ത്യ . രണ്ട് ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ ഒഴിവാക്കിയിരിക്കുന്നത്.ഇവർക്ക് ക്വാറന്റൈൻ ഇല്ലാതെ ഇന്ത്യയിലേക്ക് പ്രവേശിക്കാനാവും. ഇന്ത്യയുടെ കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന രാജ്യങ്ങളിലെ പൗരൻമാർക്കാണ് രാജ്യത്ത് ക്വാറന്റൈൻ ആവശ്യമില്ലാത്തത്. അമേരിക്ക, ബ്രിട്ടൻ,ഖത്തർ,ഫ്രാൻസ്, ജർമ്മനി തുടങ്ങിയ 99 രാജ്യങ്ങൾക്കാണ് അനുമതി. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ പതിനാല് ദിവസം സ്വയം നിരീക്ഷിച്ചാൽ മതിയാകും. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെ കൊറോണ ടെസ്റ്റിന് വിധേയനാവണം. തുടർന്ന് ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ പാലിക്കണം. പത്ത് വയസിന് താഴെയുള്ള കുട്ടികളെ കൊറോണ ടെസ്റ്റിൽ നിന്ന് ആരോഗ്യമന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്.

You might also like