രാജ്യത്ത് ഇന്ധനവില ഇന്നു വീണ്ടും വർദ്ധിച്ചു; ഈ മാസം 29 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 17 തവണയാണ്.

0

 

 

ദില്ലി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസ കൂടി. ഡീസലിന് 29 പൈസയാണ് വര്‍ധിച്ചത്.

കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 91 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 97 പൈസയും. ഈ മാസം 29 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 17 തവണയാണ്.

ഇതുവരെ കേന്ദ്രമോ സംസ്ഥാനങ്ങളോ ഇന്ധന വില കുറക്കാനായി ടാക്‌സ് ഇളവിനെ കുറിച്ച് പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര വില വര്‍ധനവിന് അനുസരിച്ച് പെട്രോള്‍ വില വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.

You might also like