ഇന്ധനവിലവര്‍ദ്ധനയ്‌ക്കെതിരേ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം

0

ഇന്ധന വില വര്‍ദ്ധനവിനെതിരേ ജില്ലാ ആസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസ്്  ചക്രസ്തംഭനസമരംസംഘടിപ്പിച്ചു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു. ജനങ്ങളുടെ യാത്ര തടസ്സപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടത്തും തടസപ്പെടുത്തിയതായി പരാതിയുണ്ടായി . കണ്ണൂരില്‍ ജനങ്ങളുടെ യാത്ര പൂര്‍ണമായി തടസപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. സമരത്തിനിടെ പാലക്കാട് സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ നേരിയ സംഘര്‍ഷമുണ്ടായി. വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് തന്നെ കയ്യേറ്റം ചെയ്തതായി ശ്രീകണ്ഠന്‍ ആരോപിച്ചു. രമ്യാ ഹരിദാസ് എംപിയും സമരത്തില്‍ പങ്കെടുത്തു.

You might also like