തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബ്രേക്കിട്ട് ഇന്ധനവില!

0

രാജ്യത്ത് (India) ഇന്ധനവില വര്‍ദ്ധനവ് (Fuel price hike) ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് (Test Cricket) മത്സരങ്ങളോട് ഉപമിക്കാവുന്ന തരത്തിലായിരുന്നു. ക്രിക്കറ്റ് ആരാധകരുടെ ആവേശമായി ഇന്നു മാറി കഴിഞ്ഞ ട്വന്റി-20 മത്സരങ്ങളുടെ (T-20) കടന്നു വരവോടെ, ഇന്ധന വിലയും പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് വഴിമാറി. 2021 ലെ ടി-20 ലോകകപ്പ് മത്സരം (T-20 World Cup) നടക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഇന്ധനവിലയില്‍ റോക്കറ്റ് വേഗമാണ് അഞ്ച് ദിവസങ്ങള്‍ക്കു മുമ്പ് വരെ രാജ്യത്ത് പ്രകടമായിരുന്നത്.  പെട്രോള്‍ (Petrol), ഡീസല്‍ (Diesel) വിലകള്‍ സെഞ്ച്വറിയും കടന്ന് മുന്നേറി. ദീപാവലി (Diwali) തലേന്ന് പെട്രോളിനും ഡീസലിനും എക്സൈസ് നികുതി കുറച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇന്ധനവിലയെ എറിഞ്ഞിട്ടത്. ടി-20 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ പുറത്തായതോടെ ആവേശം നിലച്ചതിനാല്‍, തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലും രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

You might also like