ഇന്ധന വില കുറക്കാത്തതിൽ സംസ്​ഥാന സർക്കാറുകളെ വിമർശിച്ച്​ നിർമല സീതാരാമൻ

0

ഡൽഹി; ഇന്ധന വില കുറക്കാത്തതിൽ സംസ്​ഥാന സർക്കാറുകളെ വിമർശിച്ച്​ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ.തിങ്കളാഴ്ച രാത്രി ധനമന്ത്രി നടത്തിയ വാർത്താസമ്മേളത്തിലാണ്​ രാജ്യത്ത്​ കുതിച്ചുയരുന്ന പെട്രോൾ -ഡീസൽ വിലയിൽ സംസ്​ഥാന സർക്കാറുകളെ വിമർശിച്ച്​ ധനമന്ത്രി രംഗത്തെത്തിയത്​.അടുത്തിടെ കേന്ദ്രസർക്കാർ ഇന്ധനങ്ങൾക്ക്​ ഏർപ്പെടുത്തിയ എക്​സൈസ്​ ഡ്യൂട്ടി കുറച്ചിട്ടും എന്തുകൊണ്ടാണ്​ ചില സംസ്​ഥാനങ്ങൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും മൂല്യവർധിത നികുതി (വാറ്റ്​) കുറക്കാത്തതെന്ന്​ നിർമല സീതാരാമൻ ചോദിച്ചു. സംസ്​ഥാനങ്ങളോട്​ വാറ്റ്​ കുറക്കണമെന്ന്​ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇന്ധനവില കുറക്കാത്തത്​ സംബന്ധിച്ച്​ ജനങ്ങൾ വോട്ട്​ ചെയ്​ത സംസ്​ഥാനങ്ങൾ ഭരിക്കുന്ന പാർട്ടികളോട്​ ​േചാദിക്കണമെന്നും നിർമല കൂട്ടിച്ചേർത്തു.

You might also like