ഇന്ധന വിലവര്‍ധനക്കെതിരേ സര്‍ഗാത്മക പ്രതിഷേധം; മികച്ച കളിക്കാരന് സമ്മാനമായി നല്‍കിയത് പെട്രോള്‍

0

മലപ്പുറം: മികച്ച കളിക്കാരന് പെട്രോള്‍ സമ്മാനമായി നല്‍കി ഇന്ധനവര്‍ധനയ്‌ക്കെതിരേ സര്‍ഗാത്മക പ്രതിഷേധം. മങ്ങാട്ടുപുലം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ വണ്‍ഡെ ഫഌ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനാണ് പെട്രോള്‍ സമ്മാനമായി ലഭിച്ചത്. പാസ്‌ക് പിലാക്കല്‍ ടീമിന്റെ അനസിനാണ് സമ്മാനം ലഭിച്ചത്.

പെട്രോള്‍ വില വര്‍ധനക്കെതിരായ ക്രിയാത്മക പ്രതിഷേധം എന്ന നിലയിലാണ് പെട്രോള്‍ സമ്മാനമായി നല്‍കിയതെന്ന് ക്ലബ് പ്രസിഡന്റ് എം സമീര്‍ പറഞ്ഞു. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പാസ്‌ക് പിലാക്കല്‍ രാജകുടുംബം കോഴിക്കോടിനെ തോല്‍പ്പിച്ച്‌ ജേതാക്കളായി.

You might also like