ഇ​ട​വ​ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി.

0

അ​ടൂ​ര്‍ (പത്തനംതിട്ട): ഇ​ട​വ​ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി. കോ​ട്ട​മു​ക​ള്‍ വ​ലി​യ​വി​ള​യി​ല്‍ (ജോ​ണ്‍​സ​ന്‍ വി​ല്ല​യി​ല്‍) ജോ​ണ്‍​സ​ന്‍ പി. ​കോ​ശി​യു​ടെ സം​സ്കാ​ര​ത്തി​നാ​ണ്​ അ​ടൂ​ര്‍ ക​ണ്ണ​ങ്കോ​ട് സെന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​ണ്‍ തോ​മ​സ് (ടി​ജു തോ​മ​സ്) പി.​പി.​ഇ കി​റ്റ് ധ​രി​ച്ച്‌ യു​വ​ജ​ന​പ്ര​സ്ഥാ​നം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം പ​ള്ളി​യി​ല്‍ കു​ടും​ബ​ത്തെ കാ​ണി​ച്ച​ശേ​ഷം വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന​പ്ര​സ്ഥാ​നം പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​വാ​ങ്ങി സം​സ്​​ക​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹ വി​കാ​രി ഫാ. ​ജോ​ണ്‍ ജോ​ര്‍​ജ് (സ​ജു അ​ച്ച​ന്‍), ഫാ. ​ഫെ​ബി​ന്‍, ശു​ശ്രു​ഷ​ക​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ സ​ഹ ക​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

അ​ഡ്വ ബി​ജു വ​ര്‍​ഗീ​സ്, ഷി​ബു ചി​റ​ക്ക​രോ​ട്ട്, റോ​ബി​ന്‍ ജോ​ര്‍​ജ്, ജോ​ഷി ജോ​സ്, ജോ​യ​ല്‍, ബേ​ബി ജോ​ണ്‍, അ​ല​ന്‍ ഡാ​നി​യേ​ല്‍, ജി​തി​ന്‍ ജോ​ണ്‍​സ​ന്‍, കൊ​ച്ചു​മോ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

You might also like