ആ​ളു​മാ​റി സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം മ​ല​യാ​ളി​യു​ടേ​ത​ല്ലെ​ന്ന് പൊ​ലീ​സ്​

0 239

പ​ന്ത​ളം: ആ​ളു​മാ​റി സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം മ​ല​യാ​ളി​യു​ടേ​ത​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പൊ​ലീ​സ്. പ​ന്ത​ളം പൂ​ഴി​യ്ക്കാ​ട് വി​ള​യി​ല്‍ കി​ഴ​ക്കേ​തി​ല്‍ സ​ക്കാ​യി എ​ന്ന വി.​കെ. സാ​ബു​വി​േ​ന്‍​റ​തെ​ന്ന്​ ക​രു​തി സം​സ്​​ക​രി​ച്ച​ത് ഝാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പൊ​ലീ​സി​െന്‍റ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​ക്കാ​യി എ​ന്ന സാ​ബു മ​രി​ച്ചി​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യു​ന്ന​ത്.

പാ​ലാ​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്​ സാ​ബു​വാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് കു​ട​ശ്ശ​നാ​ട് സെന്‍റ് സ്​​റ്റീ​ഫ​ന്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ക​ല്ല​റ​യി​ല്‍​ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ പ​ള്ളി ഭാ​ര​വാ​ഹി​ക​ളും ഇ​ട​വ​ക വി​കാ​രി​മാ​രു​മാ​യി പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി.

പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ക് ശേ​ഷ​മാ​കും ക​ല്ല​റ പൊ​ളി​ക്കു​ക. പ​ള്ളി​യി​ല്‍ ക​ല്ല​റ​യി​ല്‍ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​ല്‍ വീ​ഴ്ച വ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ള്ളി അ​ധി​കൃ​ത​ര്‍ ജി​ല്ല പൊ​ലീ​സ് ചീ​ഫി​നും പ​ന്ത​ളം സി.​ഐ​ക്കും പ​രാ​തി ന​ല്‍​കി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പാ​ലാ​യി​ല്‍ മ​രി​ച്ച യു​വാ​വി​നെ കു​ട​ശ്ശ​നാ​ട് പ​ള്ളി​യി​ലാ​ണ്​ മ​താ​ചാ​ര​പ്ര​കാ​രം സം​സ്​​ക​രി​ച്ച​ത്.

You might also like
WP2Social Auto Publish Powered By : XYZScripts.com