ജോര്‍ജ്‌ഫ്‌ളോയ്‌ഡിന്റെ കൊലപാതകിയായ മുന്‍ പൊലീസുകാരന്‌ ഇരുപത്തി രണ്ടര വര്‍ഷം തടവ്‌

0

വാഷിംഗ്‌ടണ്‍: മുന്‍ പൊലീസുകാരന്‍ ഡെറെക്‌ ചൗവിന്‌ ഇരുപത്തിരണ്ടര വര്‍ഷം തടവ്‌. ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ്‌ ഫ്‌ളോയ്‌ഡിനെ കൊലപ്പെടുത്തിയ കേസിലാണ്‌ അമേരിക്കന്‍ കോടതിയുടെ ഈ സുപ്രധാന വിധി.
ഒന്‍പത്‌ മിനിറ്റോളം ഫ്‌ളോയ്‌ഡിന്റെ കഴുത്ത്‌ ഇയാള്‍ കാലുകള്‍ക്കിടയില്‍ അമര്‍ത്തി പിടിച്ചു. തനിക്ക്‌ ശ്വാസം മുട്ടുന്നുവെന്ന്‌ ഫ്‌ളോയ്‌ഡ്‌ പറഞ്ഞിട്ടും മാറ്റാന്‍ തയാറായില്ല.ഫ്‌ളോയ്‌ഡിന്റെ കൊലപാതകം ലോകം മുഴുവന്‍ കനത്ത പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.

You might also like