ഇവാ. ജോർജ്ജ്‌ സ്കറിയ നിത്യതയിൽ

0

പിറവം: മണീട്‌ ഐപിസി എബനേസർ സഭാംഗം നെല്ലിക്കപിള്ളിൽ പീസ്കോട്ടേജിൽ ഇവാ. ജോർജ്ജ്‌ സ്കറിയ കോര (69) നിത്യതയില് ചേർക്കപ്പെട്ടു. ഇന്ന് രാവിലെ ഉണ്ടായ ശാരീരിക അസ്വാസ്ത്യത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ദീർഘകാലം ജോലിയോടുള്ള ബന്ദത്തിൽ കുവൈറ്റിൽ ആയിരിക്കുകയും ഐപിസി അഹമ്മതി സഭയുടെ സജീവ അംഗമായിരുന്നു.

സംസ്കാര ശുശ്രുഷ തിങ്കളാഴ്ച (31/10/22) രാവിലെ മണീടിലുള്ള ഭവനത്തിൽ ആരംഭിക്കുകയും, തുടർന്നുള്ള ശിശ്രൂഷകർക്ക്‌ ശേഷം സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് പുത്തകുരിശ്‌ നെല്ലിക്കപ്പിള്ളിൽ കുടുംബ സെമിത്തെരിയിൽ വച്ച്‌ നടക്കും. പാസ്റ്റർ ബാബൂ ചെറിയാൻ ശിശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

ഭാര്യ ജെയിനമ്മ ജോർജ്ജ്‌.

മക്കൾ: ജെസ്സി ബെൻസി (കുവൈറ്റ്‌), ജെയിസൺ ജോർജ്ജ്‌ (ഓസ്ട്രേലിയ)

മരുമക്കൾ: ബെൻസി വർഗ്ഗീസ്‌, ജലീറ്റ ലിൻസി ജെയിസൺ

You might also like