ഇഞ്ച്വറി ടൈം ഗോളില്‍ ഡോര്‍ട്മുണ്ടിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

0 221

ചാമ്ബ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ഇന്ന് മാഞ്ചസ്റ്ററില്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ച്‌ നടന്ന പോരാട്ടം ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറ്റി ഡോര്‍ട്മുണ്ടിന് എതിരെ വിജയിച്ചത്‌. ഇഞ്ച്വറി ടൈം ഗോളില്‍ ആണ് സിറ്റി വിജയിച്ചത്

ആദ്യ പകുതിയില്‍ 27ആം മിനുട്ടില്‍ ആയിരുന്നു സിറ്റിയുടെ ആദ്യ ഗോള്‍. ഡോര്‍ട്മുണ്ട് താരം ചാനില്‍ നിന്ന് പന്ത് കൈക്കലാാക്കി ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ആയിരുന്നു‌ സിറ്റിയുടെ ഗോള്‍. ഡി ബ്രുയിനും ഫൊഡനും മഹ്റസും ഒക്കെ ഒരുമിച്ച്‌ ആണ് ആ നീക്കം ഒരുക്കിയത്. ആദ്യ പകുതിയില്‍ തന്നെ ഇതിന് മറുപടി നല്‍കാന്‍ ഡോര്‍ട്മുണ്ട് നോക്കി എങ്കിലും ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോള്‍ വാര്‍ നിഷേധിച്ചു.

84ആം മിനുട്ടില്‍ ക്യാപ്റ്റന്‍ റിയുസിലൂടെ സമനില ഗോള്‍ നേടിയപ്പോള്‍ സിറ്റിയെ തടഞ്ഞു എന്നാണ് ഡോര്‍ട്മുണ്ട് കരുതിയത്. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ യുവതാരം ഫോഡന്‍ സിറ്റിക്കായി വിജയ ഗോള്‍ നേടി. ആവേശകരമായിരുന്നു മത്സരം എങ്കിലും, ഈ വിജയം സിറ്റിക്ക് അവര്‍ ആഗ്രഹിച്ച അത്ര വലിയ വിജയമല്ല എന്നതാണ് സത്യം. ഇപ്പോഴും രണ്ടാം പാദത്തില്‍ കളി പിടിക്കാന്‍ ആകും എന്ന പ്രതീക്ഷയിലാണ് ഡോര്‍റ്റ്മുണ്ട്‌

You might also like
WP2Social Auto Publish Powered By : XYZScripts.com