സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതിക്ക് അനുമതിയില്ല

0

സ്കൂള്‍ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുമതി നിഷേധിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രാലയം. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതിക്കാണ് ധനകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. 4000 കോടി രൂപയുടെ പദ്ധതിയാണ് തള്ളിയത്.

കേന്ദ്ര സര്‍ക്കാരിന്റെ തന്നെ സര്‍വെയിലാണ് രാജ്യത്തെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്ന കണക്കുകള്‍ പുറത്ത് വന്നത്. 2015 മുതല്‍ 2019 വരെയുള്ള കണക്കുകളില്‍ രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് പോഷകഹാരക്കുറവ് രൂക്ഷമാണ് .

5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പ്രായത്തിനൊത്ത വളര്‍ച്ച കൈവരിക്കുന്നത് കുറയുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ കുട്ടികളുടെ പോഷകഹാരക്കുറവ് പരിഹരിക്കാനുള്ള സമഗ്ര പദ്ധതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൊണ്ട് വന്നത്.

സ്കൂളുകളില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്തു കൊണ്ട് പോഷകാഹാരം ഉറപ്പു വരുത്തുകയെന്നതാണ് ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ 4000 കോടി രൂപയുടെ പദ്ധതിയാണ് ധനകാര്യ മന്ത്രാലയം അനുമതി നല്‍കാതെ തള്ളിയത്.

You might also like