രാജ്യത്ത് പഞ്ചായത്തുകളും ആസ്​തികൾ വിറ്റഴിക്കണമെന്ന്​ കേന്ദ്രസർക്കാർ ; ശക്തമായ പ്രതിഷേധം

0

രാജ്യത്തെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളും സ്വന്തം ആസ്തികൾ സ്വകാര്യ മേഖലക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്ന് കേന്ദ്ര സർക്കാർ.എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം നൽകിയ കത്തിലാണ് വീണ്ടും വിവാദ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത് .കേന്ദ്രം പ്രഖ്യാപിച്ച ധനസമഹാരണ പരിപാടി (നാഷനൽ മോണറ്റൈസേഷൻ പൈപ്പ്ലൈൻ-എൻ.എം.പി)യുടെ തുടർച്ചയായാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള കത്തിൽ കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറി സുനിൽ കുമാർ ആസ്തികൾ വിറ്റഴിക്കാൻ നിർദ്ദേശിക്കുന്നത്.

You might also like