രാജ്യത്ത് ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു

0

രാജ്യത്ത് ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌.

കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച്‌ 24 ശതമാനവും 2019–-20 ഒക്ടോബറിനെ അപേക്ഷിച്ച്‌ 36 ശതമാനവും കൂടുതലാണിത്‌. ജിഎസ്‌ടി നടപ്പാക്കിയശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയും. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം.
You might also like