അതിഥി തൊഴിലാളികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

0
കണ്ണൂർ:   ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള സൗജന്യ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു. തൊഴില്‍ വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടത്തുക.  വാക്‌സിന്‍ വിതരണം താഴെചൊവ്വ ഗവ.എല്‍പി സ്‌കൂളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജ് ഉദ്ഘാടനം ചെയ്തു.
നേരത്തെ തൊഴിലാളികള്‍ക്കായി സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തിരുന്നു.
ആറ്റടപ്പ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.അസൂറ, കണ്ണൂര്‍ ഓം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി ദിനേഷ്, രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എന്‍ കെ രാജന്‍, പിഎച്ച്‌സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍  പങ്കെടുത്തു.
You might also like