രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ചുകോടിയിലേക്ക് അടുക്കുന്നു

0

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ചുകോടിയിലേക്ക് അടുക്കുന്നു. 4,84,94,594 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 40,715 പേര്‍ക്ക്. കൂടാതെ രോഗം മൂലം 199 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,16,86,796 ആയിട്ടുണ്ട്.

 

അതേസമയം കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ ആകെ എണ്ണം 1,60,166 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സിയില്‍ കഴിയുന്നവരുടെ എണ്ണം 3,45,377 ആണ്. കഴിഞ്ഞ ദിവസം 29,785 പേരാണ് രോഗമുക്തരായത്.

You might also like