കല്യാണത്തിന് 20 പേര്‍; മദ്യക്കടകള്‍ക്ക് മുന്നില്‍ 500 പേര്‍; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

0

കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉടന്‍ നടപടി വേണമെന്ന് ഹൈക്കോടതി. ചൊവ്വാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണം. കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച്‌ കല്യാണത്തിന് 20 പേര്‍ പങ്കെടുക്കുമ്ബോള്‍ ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടയിടിയാണെന്ന് കോടതി വിമര്‍ശിച്ചു.

കൂട്ടം കൂടുന്നതിലൂടെ ആളുകള്‍ക്ക് രോഗം പകരില്ലേ ?. മദ്യവില്‍പ്പനയുടെ കുത്തക ബെവ്കോയ്ക്കാണ്. വേണ്ട സൗകര്യം ഒരുക്കാന്‍ ബെവ്കോയ്ക്ക് ബാധ്യതയുണ്ട്. ഒരു തരത്തിലുള്ള സാമൂഹിക അകലവും പാലിക്കപ്പെടുന്നില്ല. ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് സാധാരണക്കാര്‍ക്ക് നല്‍കുന്നതെന്നും കോടതി ചോദിച്ചു.

കോടതി ബെവ്കോയുടെ മുന്നില്‍ വരുന്നവരുടെ ആരോഗ്യത്തിലാണ് ശ്രദ്ധ ചെലുത്തുന്നത്. അല്ലാതെ ബെവ്കോയുടെ നിസഹായാവസ്ഥയില്ല. കോവിഡ് നിരക്കിന്റെ മൂന്നിലൊന്നും കേരളത്തിലാണ്. കല്യാണത്തിന് 10 പേര്‍, മരണത്തിന് 20 പേര്‍, ബെവ്കോയ്ക്ക് മുന്നില്‍ 500 ആകാം, ഒരു പരിധിയുമില്ല എന്ന് കോടതി വിമര്‍ശിച്ചു. സാധ്യമായത് എല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. പരമാവധി തിരക്ക് ഒഴിവാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

എന്നാല്‍ കോടതി ഈ വാദം തള്ളിക്കളഞ്ഞു. പത്തുദിവസത്തിനകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനാണ് എക്‌സൈസ് കമ്മിഷണര്‍ക്കും ബെവ്‌കോ എംഡിക്കും കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

You might also like