ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി

0

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കി​ന്നൗ​ര്‍ ജി​ല്ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി. മ​ണ്ണി​ടി​ച്ചി​ലിനെ തുടര്‍ന്ന് വ്യാഴാഴ്ച നിര്‍ത്തിവെച്ചിരുന്ന തെരച്ചില്‍ രാവിലെ നാലു മണിക്ക് പുനരാരംഭിച്ചു. രണ്ട് മൃതദേഹങ്ങള്‍ കൂടി രാവിലെ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ബു​ധ​നാ​ഴ്​​ച 10 പേ​രു​ടെയും വ്യാ​ഴാ​ഴ്​​ച നാ​ലു​പേ​രു​ടെയും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന, ഇ​ന്തോ-​തി​ബ​ത്ത​ന്‍ പൊ​ലീ​സ്, സി.​ഐ.​എ​സ്.​എ​ഫ്, പൊ​ലീ​സ്​ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ രം​ഗ​ത്തു​ണ്ട്.

You might also like