ആഗസ്റ്റ്​ 13 മുതല്‍ ഹിമാചല്‍ സന്ദര്‍ശിക്കാന്‍ ഈ രേഖകള്‍ കൈയ്യില്‍ കരുതണം

0

ഷിംല: ആഗസ്റ്റ്​ 13 മുതല്‍ ഹിമാചല്‍ പ്രദേശിലേക്ക്​ രണ്ടുഡോസ്​ വാക്​സിന്‍ വാക്​സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രം പ്രവേശനം. ചൊവ്വാഴ്ച അര്‍ധരാത്രി പുറ​െപടുവിച്ച ഉത്തരവിലാണ്​ ചീഫ്​ സെക്രട്ടറി റാം സുഹാഗ്​ സിങ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

ഹിമാചല്‍ പ്രദേശ്​ സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നയാളുകള്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ്​, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.എ.ടി പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും കരുതണമെന്നാണ്​ ഉത്തരവ്​. സംസ്​ഥാനത്ത്​ രോഗികളുടെ എണ്ണവും ടെസ്റ്റ്​ പോസിറ്റീവിറ്റി നിരക്കും ഉയര്‍ന്ന സാഹചര്യത്തിലാണ്​ കാബിനറ്റ്​ യോഗത്തില്‍ തീരുമാനമാനമെടുത്തത്​​.

You might also like