ഇന്ത്യയെ ഹിന്ദു രാഷ്ട്ര’മാക്കാൻ പുതിയ ഭരണഘടന; 30 പേർ അടങ്ങിയ സമിതിയുടെ ഡ്രാഫ്റ്റ് തയ്യാർ

0

ന്യൂഡൽഹി: ഒരു സംഘം പ്രമുഖ സന്യാസിമാരും പണ്ഡിതന്മാരും ചേർന്ന് ‘ഹിന്ദുരാഷ്ട്ര ഭരണഘടനയുടെ കരട് തയ്യാറാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 30 പേർ അടങ്ങിയ സമിതിയാണു ഭരണഘടനയുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയത്. ഫെബ്രുവരിയിൽ പ്രയാഗിൽ നടന്ന ഈ വർഷത്തെ മാഗ് മേളയിൽ, ഇന്ത്യയെ അതിന്റേതായ “ഭരണഘടന” ഉപയോഗിച്ച് ഒരു ‘ഹിന്ദു രാഷ്ട്ര’മാക്കാൻ ‘ധരം സൻസദ്’ (മത പാർലമെൻറ് ) പ്രമേയം പാസാക്കി.

2023 ൽ മഹാമേള യോടനുബന്ധിച്ച് നടക്കുന്ന ധർമ്മ സൻസാദിൽ ഇത് അവതരിപ്പിക്കും. ഹരിദ്വാർ ധർമ്മസൻസാദിലെ ഗുരു ആനന്ദ്സ്വരൂപാണ് ഭരണഘടനയുടെ മുഖവുര തയ്യാറാക്കിയത്. വാരണാസി ആസ്ഥാനമായ ശങ്കരാചാര്യ പരിഷത്തിൻറെ പ്രസിഡണ്ട് ശാംബവി പീതദ്വീശ്വർ പറയുന്നത്, ഹൈന്ദവേതര മതവിശ്വാസത്തിൽ ഉള്ളവർക്ക് സുരക്ഷിത്വവും ജീവിതസൗകര്യങ്ങളും നൽകും, എന്നാൽ അവർക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല എന്നാണ്.

ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും പൊതു പൗരന്മാരായി തുടരാം. എന്നാൽ വോട്ടവകാശമുള്ള പൗരന്മാരായിരിക്കില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം 25 വയസ്സായി നിജപ്പെടുത്തിയിരിക്കുമ്പോൾ 16 വയസ്സ് പൂർത്തിയാകുന്നതോടെ പൗരന്മാർക്ക് വോട്ടവകാശം ലഭിക്കും. ‘മതങ്ങളുടെ പാർലമെന്റിലേക്ക്’ ആകെ 543 അംഗങ്ങളെ തിരഞ്ഞെടുക്കും, പുതിയ സംവിധാനം ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലാതാക്കുമെന്നും എല്ലാം ‘വർണ്ണ’ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുകയെന്നും ദർശകൻ പറഞ്ഞു.

രാജ്യത്തിന്റെ ശിക്ഷാ സമ്പ്രദായങ്ങൾ ത്രേതായുഗത്തിലേയും ദ്വാപരയുഗത്തിലേയും അധിഷ്ഠിതമായിരിക്കും, അദ്ദേഹം പറഞ്ഞു. ഗുരുകുല സമ്പ്രദായം പുനരുജ്ജീവിപ്പിക്കുമെന്നും ആയുർവേദം, ഗണിതം, നക്ഷത്രം, ഭൂഗർഭം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല, ഓരോ പൗരനും നിർബന്ധിത സൈനിക പരിശീലനം ലഭിക്കുമെന്നും കൃഷി പൂർണമായും നികുതിരഹിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഭരണഘടനാ നിർദ്ദേശമനുസരിച്ച് ദേശീയ തലസ്ഥാനം ന്യൂഡൽഹിക്ക് പകരം വാരണാസി ആയിരിക്കും.

വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടെടുപ്, സംസ്ഥാനതലവന്മാരുടെ അവകാശങ്ങൾ തുടങ്ങിയ മേഖലകളെ പുതിയ ഭരണഘടനയുടെ കരട് രൂപം പരാമർശിക്കുന്നുണ്ട്. മത പാർലമെന്റ്‌ കാശിയിലെ വാരണാസിയിൽ പണിയാനും നിർദേശിക്കുന്നു. ഭരണഘടനയുടെ കവർ പേജിൽ അഖണ്ഡ ഭാരതത്തിൻറെ മാപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കി മറ്റൊരു ഭരണഘടന പ്രാബല്യത്തിൽ ആക്കാനുള്ള ശ്രമമാണ് ഇതെന്ന് ഹിന്ദുസ്ഥാൻ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തു.

You might also like