ഇന്ന് അത്തം :അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലം

0

കൊച്ചി: അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി. അത്തം പിറന്നു. വീടുകൾക്കുമുന്നിൽ ഇന്നുമുതൽ പൂക്കളങ്ങളൊരുങ്ങും.ഇപ്പോൾ പെയ്യുമെന്ന മട്ടിൽ കർക്കടകക്കരിങ്കാറുകൾ മാനത്തുള്ളപ്പോൾത്തന്നെ ഇതാ, അത്തമെത്തിയിരിക്കുന്നു. ചിങ്ങത്തിലെ ഓണനാളുകൾ കർക്കടകത്തിലേ തുടങ്ങുന്നു. അത്തംതൊട്ട് പത്താംനാൾ തിരുവോണമെന്നാണ് പറയാറ്. ഈ 10 നാളുകളെ കർക്കടകവും ചിങ്ങവും പകുത്തെടുക്കുന്നത് അത്ര അപൂർവമല്ല. ഇക്കുറി അങ്ങനെയൊരോണമാണ്.

You might also like