മുഴുവന്‍ ബില്‍ അടക്കാനായില്ല; തിരുവല്ലയില്‍ കോവിഡ് ബാധിത​ന്‍റ മൃതദേഹം വിട്ടുനല്‍കിയത്​ അഞ്ചാംദിവസം

0

ച​ങ്ങ​നാ​ശ്ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച്‌​ മ​രി​ച്ച​യാ​ളു​ടെ ചി​കി​ത്സ​ച്ചെ​ല​വ് പൂ​ര്‍​ണ​മാ​യും അ​ട​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യി​ല്ല. സി.​പി.​എം നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട്​ തു​ക അ​ട​ച്ച​​ശേ​ഷം അ​ഞ്ചാം​ദി​വ​സ​മാ​ണ്​ മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​ത്. ച​ങ്ങ​നാ​ശ്ശേ​രി തൃ​ക്കൊ​ടി​ത്താ​നം അ​മ​ര അ​മ്മി​ണി ഭ​വ​നി​ല്‍ എ​ന്‍.​കെ. മോ​ഹ​ന​നാ​ണ്​ (52) തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ര്‍ച്ച്‌ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഏ​പ്രി​ല്‍ 30ന് ​മ​രി​ച്ച​ത്. ഒ​രാ​ഴ്​​ച മു​മ്ബ്​​ മോ​ഹ​ന​െന്‍റ പി​താ​വ് കു​ട്ട​പ്പ​നാ​ചാ​രി​യും (85) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചി​രു​ന്നു.

മോ​ഹ​ന​ന്‍ ദി​വ​സ​ങ്ങ​ളോ​ളം വെന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​യി​രു​ന്നു​ ബി​ല്‍. നി​ര്‍ധ​ന​കു​ടും​ബ​ത്തി​ന് ഇ​ത്​ പൂ​ര്‍​ണ​മാ​യും അ​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന്​ ക​രു​തി​യ സ്വ​ര്‍ണം വി​റ്റ് പ​കു​തി​യോ​ളം തു​ക അ​ട​ച്ചി​രു​ന്നു. ബാ​ക്കി ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ നാ​ലു​ദി​വ​സം മൃ​ത​ദേ​ഹം മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചു.

സി.​പി.​എം നേ​താ​ക്ക​ളും തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​എ​ന്‍. സു​വ​ര്‍ണ​കു​മാ​രി​യും ആ​ശു​പ​ത്രി മാ​നേ​ജ്മെന്‍റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്​ ഒ​രു​ല​ക്ഷം രൂ​പ ഇ​ള​വ് അ​നു​വ​ദി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി ന​ല്‍​കി​യ 75,000 രൂ​പ​യും വീ​ട്ടു​കാ​ര്‍ ന​ല്‍കി​യ 25,000 രൂ​പ​യും ചേ​ര്‍ത്ത് ഒ​രു​ല​ക്ഷം രൂ​പ അ​ട​ച്ചു. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ ത​യാ​റാ​യ​പ്പോ​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​ഞ്ചു​ദി​വ​സ​ത്തെ മോ​ര്‍ച്ച​റി ചെ​ല​വ്​ ആ​വ​ശ്യ​പ്പെ​ട്ട​ത് ത​ര്‍ക്ക​ത്തി​നി​ട​യാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട്​​ മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി. ഫാ​ത്തി​മാ​പു​രം വി​ശ്വ​ക​ര്‍മ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

You might also like