ഹോട്ടലുകളിൽ വ്യാപക പരിശോധന, മാനദണ്ഡങ്ങൾ പാലിച്ചില്ല, 110 കടകൾ പൂട്ടി

0

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഹൈക്കോടതിയും ഇടപെട്ടതോടെയാണ് നിരീക്ഷണം കടുപ്പിക്കാൻ അധികൃതർ തയ്യാറായത്. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയിൽ, 140 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാത്ത 110 കടകൾ പൂട്ടിച്ചു.

തിരുവനന്തപുരത്ത് മാത്രം ഏഴ് കടകളാണ് പൂട്ടിച്ചത്. വയനാട് മൂന്നും എറണാകുളത്ത് രണ്ടും ഹോട്ടലുകളും പൂട്ടിച്ചു. കോട്ടയത്ത് ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അഴുകി പുഴുവരിച്ച മീൻ പിടികൂടിയതിനെ തുർന്ന് കോഴിക്കോട് മുക്കം ബിസ്മി ഫിഷ് മാർക്കറ്റ് അടപ്പിച്ചു. കാസര്‍കോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, ഇതുവരെ പരിശോധനകൾ കൃത്യമായി നടത്താത്തിൽ വിമർശനം ഉന്നയിച്ചു.

You might also like