ഐഡ ചുഴലിക്കാറ്റ് കരതൊട്ടു ; ലൂയിസിയാനയില്‍ വ്യാപക നാശനഷ്ടം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

0

മയാമി : അതി തീവ്ര ചുഴലിക്കാറ്റായ ഐഡ ന്യൂഓര്‍ലിയന്‍സില്‍ കര തൊട്ടു. വ്യാപക നാശം വിതച്ചു കൊണ്ടാണ് ഐഡ വീശുന്നത് . മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത് .

യുഎസ് സംസ്ഥാനമായ ലൂസിയാനയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഐഡ വിതക്കുന്നത്. നിലവില്‍ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടു . മേഖലയിലെ പല കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു. പലയിടങ്ങളിലും മണ്ണിടിച്ചിലുകളുണ്ടായി.

You might also like