ഐ സി പി എഫ് കൊല്ലം ജില്ലാ കുണ്ടറ ഏരിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

0

കൊല്ലം: ഐ സി പി എഫ് കൊല്ലം ജില്ല കുണ്ടറ സ്റ്റുഡൻസ് കൗൺസിലിന്റെയും സി ജി പി എഫിൻ്റെയും നേതൃത്വത്തിൽ നൂറിൽപരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിര പോരാളികളായ പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവേഴ്സ് എന്നിവർക്കും കുണ്ടറയിലെ ഓട്ടോ ഡ്രൈവേഴ്സ്, ഗാന്ധിഭവനിലെ അന്തേവാസികൾക്കും മറ്റു നിർധനരായ വ്യക്തികൾക്കും ഉച്ച ഭക്ഷണം വിതരണം ചെയ്യുവാൻ കഴിഞ്ഞു. ഇതിന് നേതൃത്വം നൽകുകയും സഹകരിക്കുകയും ചെയ്ത കുണ്ടറ ഏരിയ സ്റ്റുഡൻറ് കൗൺസിലിനും മറ്റ് അംഗങ്ങൾക്കും സി ജി പി എഫ് മെമ്പേഴ്സിനും പ്രത്യേക നന്ദി അറിയിക്കുന്നു. തുടർന്നും കൊല്ലം ജില്ലാ ഐ സി പി എഫിൻ്റെ പ്രവർത്തനങ്ങൾ ഓർത്ത് പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു.

You might also like