സി ബി ഐ കൂട്ടിലടച്ച തത്തയെന്ന് വീണ്ടും കോടതി നിരീക്ഷണം, കേന്ദ്ര ഏജന്‍സിക്കു കൂടുതല്‍ സ്വതന്ത്ര്യം നല്‍കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

0

ചെന്നൈ: സി ബി ഐക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി അതിനെ സ്വതന്ത്ര പറവയാക്കണമെന്ന് ചെന്നൈ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇലക്ഷന്‍ കമ്മീഷനെയും സി എ ജിയെയും പോലെ കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും സി ബി ഐക്കു നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഇതിനു വേണ്ടി പ്രത്യേകം നിയമം കൊണ്ടുവരണമെന്നും കൂട്ടിലടച്ച തത്തയെ പറത്തിവിടേണ്ട സമയമായി എന്നും കോടതി നിരീക്ഷിച്ചു. എന്‍ കിരുബാകരന്‍, ബി പുഗലേന്തി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

You might also like