പന്തില്ലാത്ത ഒരു ഇന്ത്യന്‍ ടീമിനെ പറ്റി ചിന്തിക്കാനാവില്ലെന്ന് ഇയാന്‍ ബെല്‍

0

ഇന്ത്യ യുവ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് അസാധാരണമായ പ്രതിഭയുള്ള താരമാണെന്നും അദ്ദേഹമില്ലാത്ത ഇന്ത്യന്‍ ടീമിനെ പറ്റി ചിന്തിക്കാന്‍ പോലും തനിക്കാവിലെന്നും മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുന്ന താരം ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.62 പന്തില്‍ 78 റണ്‍സാണ് പന്ത് നേടിയത്.

നിലവില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികവ് പുലര്‍ത്തുന്ന താരങ്ങള്‍ അസാധാരണമാണെന്ന് പറഞ്ഞ ഇയാന്‍ ബെല്‍ പന്തിനെ പോലുള്ള താരങ്ങള്‍ അപൂര്‍വമാണെന്നും വ്യക്തമാക്കി. പന്തില്ലാത്ത ഒരു ഇന്ത്യന്‍ ടീമിനെ പറ്റി ഇപ്പോള്‍ ചിന്തിക്കാനാവില്ലെന്നും ഇത് വിജയകരമാവാന്‍ പോകുന്ന ഒരു കരിയറിന്റെ തുടക്കം മാത്രമാണെന്നും ഇയാള്‍ ബെല്‍ കൂട്ടിച്ചേര്‍ത്തു.

You might also like