ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടി ഒരു വയസുകാരന്‍

0

ചാത്തന്നൂര്‍: ഓര്‍മശക്തിയില്‍ ഒന്നാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടംനേടി കുഞ്ഞുമിടുക്കന്‍. ചാത്തന്നൂര്‍ താഴം വടക്ക് പൗര്‍ണമിയില്‍ അഖില്‍ മഹേന്ദ്രന്റെയും മകന്‍ ആലംകൃത് എ മഹേന്ദ്രന്‍ ആണ് അപൂര്‍വ നേട്ടം കരസ്ഥമാക്കിയത്.

ഒരു വയസും രണ്ട് മാസവും പ്രായമുള്ള ആലംകൃത്, ദേശീയ നേതാക്കള്‍, ഭക്ഷണസാധനങ്ങള്‍, ശരീരഭാഗങ്ങള്‍, വരെയുള്ള പാഠങ്ങള്‍ തൊട്ടു കാണിക്കും ഈ മിടുക്കന്‍. അമ്മ ചൂണ്ടി കാണിക്കുന്നതും പറഞ്ഞു കൊടുക്കുന്നതും ആലംകൃത് മനഃപ്പാഠമാക്കിയതൊടെയാണ് ഓര്‍മശക്തിയില്‍ കുട്ടിയ്ക്കുള്ള വൈഭവം വീട്ടുകാര്‍ തിരിച്ചറിയുന്നത്. പിന്നീട് ആലംകൃതിന്റെ ഈ കഴിവിനെ കുടുംബാംഗങ്ങള്‍ പ്രോത്സാഹിപ്പിച്ചു.

ഓര്‍മ ശക്തിയില്‍ വേഗത കൈവരിച്ചതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ പങ്കെടുപ്പിച്ചു. ദേശീയ നേതാക്കള്‍, ഫലങ്ങള്‍, പച്ചക്കറികള്‍, വാഹനങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ വരെ വിവിധ കാറ്റഗറിയിലുള്ള 177 വിഭാഗങ്ങളുടെ പടങ്ങള്‍ തൊട്ടു കാണിച്ചു കൊണ്ടാണ് ഈ കുഞ്ഞുമിടുക്കന്‍ നേട്ടം സ്വന്തമാക്കിയത്. ജൂലൈ നാലിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് വിജയികളെ പ്രഖ്യാപിച്ചത്.

ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സ് സര്‍ട്ടിഫിക്കറ്റ്, മെഡല്‍, ബാഡ്ജ്, പേന, ഐഡി കാര്‍ഡ് എന്നിവ കഴിഞ്ഞ ദിവസം ലഭിച്ചു. നിരവധി പേരാണ് മിടുക്കനെ ആശംസിക്കാന്‍ എത്തുന്നത്.

You might also like