ഇന്ത്യ റെഡ് ലിസ്റ്റില്‍ ; ഉടന്‍ ബഹ്‌റിനിലേക്ക് പറക്കാനാവില്ല

0

മനാമ : കോവിഡ് തീവ്രമായി തുടരുന്ന രാജ്യങ്ങളുടെ പട്ടിക (റെഡ് ലിസ്റ്റ്) ബഹ്‌റിന്‍ പുതുക്കി. ഈ പട്ടികയില്‍ ഇന്ത്യയും തുടരും. ജോര്‍ജിയ, യുക്രെയ്ന്‍, മലാവി എന്നിവ കൂടി റെഡ്‌ ലിസ്റ്റില്‍പ്പെട്ടതോടെ ആകെ 25 രാജ്യങ്ങള്‍ ആയി.

സ്വദേശികളും ബഹ്‌റൈനില്‍ സ്ഥിരതാമസ വീസയുള്ളവരും ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും റെഡ്‌ ലിസ്റ്റ് രാജ്യങ്ങളില്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ട്രാന്‍സിറ്റ് ചെയ്തവര്‍ക്കും ബഹ്‌റൈനില്‍ പ്രവേശന അനുമതിയില്ല .

യാത്രക്ക് അനുമതിയുള്ളവര്‍ യാത്രയ്ക്ക് മുന്‍പുള്ള 48 മണിക്കൂറില്‍ പിസി‌ആര്‍ പരിശോധന നടത്തി ക്യു‌ആര്‍ കോഡുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ബഹ്‌റൈനില്‍ എത്തിയാല്‍ ഉടനെയും 10 ദിവസത്തിന് ശേഷവും പിസി‌ആര്‍ പരിശോധന നടത്തണം.

You might also like