ടി-20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 24ന്

0

ഇക്കൊല്ലം നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഒക്ടോബര്‍ 24നു നടക്കും. ദുബായ് ആവും വേദി. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. മുന്‍പ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം.

ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെയും പാകിസ്തനെയും കൂടാതെ ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നാണ് ടൂര്‍ണമെന്റിലെ മരണഗ്രൂപ്പ്. നിലവിലെ ചാമ്ബ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ഗ്രൂപ്പ് എയിലെ വിജയികള്‍. ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്.

You might also like