ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ ആയൂർ ഡിസ്ട്രിക്ട് 30 മത് വാർഷിക കൺവെൻഷന് ഫെബ്രുവരി 28 ന് തുടക്കം കുറിക്കും.

0 96

ആയൂർ: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ ആയൂർ ഡിസ്ട്രിക്ട് 30 മത് വാർഷിക കൺവെൻഷന് ഫെബ്രുവരി 28 ന് തുടക്കം കുറിക്കും
ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാസ്റ്റർ വർഗീസ് മത്തായി ഉദ്‌ഘാടനം നിർവ്വഹിക്കുന്നതോടെ യോഗങ്ങൾ സമാരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് സഹോദരിസമാജം വാർഷികം , വൈകുന്നേരം 6 മണിയോടുകൂടി പൊതുയോഗം, 29 ശനിയാഴ്ച രാവിലെ 10 ന് മാസയോഗവും ഉച്ചയ്ക്ക് 2 മണിക്ക് പി വൈ പി എ – സൺ‌ഡേ സ്കൂൾ വാർഷികവും തുടർന്ന് 6 മണിയോടെ പൊതുയോഗം ആരംഭിക്കുകയും മാർച്ച് 1 ഞായറാഴ്ച രാവിലെ 8 മണിക്ക് സംയുക്ത ആരാധനയും പൊതുയോഗവും വൈകിട്ട് 6 ന് സമാപന പൊതുയോഗത്തോടുകൂടി ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ ആയൂർ ഡിസ്ട്രിക്ട് 30 മത് വാർഷിക കൺവെൻഷൻ സമാപിക്കും. ഈ യോഗങ്ങളിൽ പാസ്റ്റർമാരായ പാസ്റ്റർ ഷിബു നെടുവേലിൽ , പാസ്റ്റർ ഫിലിപ്പ് പി തോമസ് , പാസ്റ്റർ സാം ജോർജ്ജ് , പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ , പാസ്റ്റർ രതീഷ് ഏലപ്പാറ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

You might also like
WP2Social Auto Publish Powered By : XYZScripts.com