ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള യു എ ഇയുടെ വിസ ഓണ്‍ അറൈവല്‍ സേവനം താത്കാലികമായി നിര്‍ത്തലാക്കി

0

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടില്‍ നിന്നും വിസ നല്‍കുന്ന വിസ ഓണ്‍ അറൈവല്‍ സേവനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താത്കാലികമായി നിര്‍ത്തി വയ്ക്കുകയാണെന്ന് യു എ ഇ അറിയിച്ചു. ഇതു കൂടാതെ രണ്ടാഴ്ചയില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചിരുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, നമീബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ സേവനം താത്കാലികമായി ലഭിക്കില്ലെന്ന് യു എ ഇ അധികൃതര്‍ അറിയിച്ചു.

 

You might also like