ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു; നാളെ മുതല്‍ യുഎഇലേക്ക് സര്‍വീസ്

0

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.

ഒരാഴ്ചത്തേക്കാണ് യുഎഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ യുഎഇലേക്ക് സര്‍വീസ് ഉണ്ടാകുമെന്ന് ഇന്‍ഡിഗോ ഔദ്യോഗികമായി അറിയിച്ചു.

യാത്ര ചെയ്യാന്‍ പറ്റാത്ത യാത്രക്കാര്‍ക്ക് റീഫണ്ട് അല്ലെങ്കില്‍ സര്‍വീസ് പുനരാരംഭിക്കുമ്ബോള്‍ മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ നേരത്തെ അറിയിച്ചിരുന്നു.

റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയില്‍ എത്തിച്ചതിനു ഒരാഴചത്തേക്ക് യു എ ഇ ഇന്‍ഡിഗോയ്ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

യാത്രക്കാരെ ബാധിക്കും എന്നതിനാലാണ് യു എ ഇ അധികൃതര്‍ ഇപ്പോള്‍ വിലക്ക് പിന്‍ വലിച്ചത്.

You might also like