റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ: പ്രയോജനം ലഭിക്കുക 28,398 പേര്‍ക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും അനുവദിച്ച ഏഴരലക്ഷം (7.5 ലക്ഷം) രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രയോജനം ലഭിക്കുക 28,398 പേര്‍ക്ക്.

കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച വിഭാഗം എന്ന നിലയ്ക്കാണ് റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും ഈ ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കോവിഡ് 19 മൂലമുള്ള മരണങ്ങള്‍ക്കും കോവിഡ് ഡ്യൂട്ടി നിര്‍വഹണവേളയിലെ അപകട മരണങ്ങള്‍ക്കുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ ആളൊന്നിന് പ്രീമിയം തുകയായ 1060 രൂപ പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

You might also like