രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സി​നു​ള്ള നി​രോ​ധ​നം ജൂ​ലൈ 31 വ​രെ നീ​ട്ടി

0

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തില്‍ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നി​രോ​ധ​നം ജൂ​ലൈ 31 വ​രെ നീ​ട്ടി. ഡി​ജി​സി​എയാണ് ഇക്കാര്യം അറിയിച്ചത്. അ​തേ​സ​മ​യം, കാ​ര്‍​ഗോ സ​ര്‍​വീ​സു​ക​ള്‍​ക്കും പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് 2020 മാ​ര്‍​ച്ചി​ലാ​ണ് രാ​ജ്യ​ത്ത് ആ​ദ്യം അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​ത്. ഈ ​വി​ല​ക്ക് തു​ട​രു​ക​യാ​യി​രു​ന്നു. മേ​യ് മാ​സം ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തി​വ​ച്ചു.

You might also like