ഐ.പി.സി ബെഥേൽ പുതുമല സഭയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റും ചികിത്സാസഹായവും വിതരണം ചെയ്തു

0

 

പുതുമല: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഐപിസി ബഥേൽ പുതുമല സഭയുടെ ആഭിമുഖ്യത്തിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 1, 2 വാർഡുകളിൽ ഭക്ഷ്യ കിറ്റും ചികിത്സാസഹായവും വിതരണം ചെയ്തു. പാസ്റ്റർ ജോജു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഒന്ന്, രണ്ട് വാർഡുകളിലേക്ക് വിതരണം ചെയ്യേണ്ട തിനായി ഭക്ഷ്യക്കിറ്റ്, ചികിത്സാസഹായം യഥാക്രമം വാർഡ് മെമ്പർമാരായ ബാബു ജോൺ, രജിത ജയ്സൺ തുടങ്ങിയവർ ഏറ്റുവാങ്ങി. യോഗത്തിൽ ബാബു ജോൺ, രജിത ജയ്സൺ, പാസ്റ്റർ തോമസ് പണിക്കർ, പാസ്റ്റർ സൈമൺ പി ജോർജ്, ബ്രദർ ബെന്നി സാമുവൽ തുടങ്ങിയർ സംസാരിച്ചു.

You might also like