ഐ.പി.സി പത്തനംതിട്ട സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഭക്ഷണപൊതികൾ വിതരണം ചെയ്തു.

0

പത്തനംതിട്ട: ഐ.പി.സി പത്തനംതിട്ട സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ കോവിഡ് ലോക്ക്ഡൌണിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും, സിവിൽ ഡിഫെൻസ് ഡ്യൂട്ടി ഉള്ളവർക്കും ഭക്ഷണപൊതികൾ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലയുടെ സിവിൽ ഡിവിഷണൽ വാർഡൻ ശ്രീ ബിജു കുമ്പഴ , പത്തനംതിട്ട പോലീസ് അധികാരികളും, ഐ പി സി പത്തനംതിട്ട സെന്ററിനും, പി വൈ പി എ പത്തനംതിട്ട സെന്ററിനും നന്ദി അറിയിച്ചു.
ഐ പി സി പത്തനംതിട്ട സെന്റർ സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ, പി.വൈ. പി.എ പത്തനംതിട്ട സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ. ബിനു കൊന്നപ്പാറ, സെക്രട്ടറി ജിന്നി കാനാത്തറയിൽ, സാബു സി എബ്രഹാം, പി വൈ പി എ പത്തനംതിട്ട സെന്റർ എക്സിക്യൂട്ടീവ്സ്‌ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

കടപ്പാട്

You might also like