‘ഐപിഎല്‍’, ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും

0

വരാനിരിയ്ക്കുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും. ഇത് സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടു. ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ പേരുകള്‍ പരിഗണയില്‍ ഉണ്ടായിരുന്നെങ്കിലും ഋഷഭ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്പിക്കാന്‍ മാനേജ്മെന്റ്‌ തീരുമാനമെടുക്കുകയായിരുന്നു.

 

കഴിഞ്ഞ രണ്ടു സീസണുകളിലായി ഡല്‍ഹിയെ നയിച്ചിരുന്നത് യുവതാരം ശ്രേയാസ് അയ്യരാണ്. എന്നാല്‍, അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ശ്രേയാസ് അയ്യര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് ഋഷഭ് പന്തിന് നറുക്ക് വീണത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് വിവരം പങ്കുവച്ചു.

You might also like