കാപ്പി അധികം വേണ്ട; ഹൃദയത്തിന് പണി കിട്ടും

0
നമ്മളിൽ മിക്ക ആളുകൾക്കും രാവിലെ ഉന്മേഷത്തോടെ ഉറക്കമുണരണമെങ്കിൽ ഒരു കപ്പ് ചൂട് കാപ്പി നിർബന്ധമാണ്. അതും കിടക്കയിൽ തന്നെ കിട്ടണം. കൂടാതെ ഒരു ദിവസം അഞ്ചും ആറും തവണ കാപ്പി കുടിക്കുന്നവരും നമുക്കിടയിലുണ്ട്. നമ്മുടെ നാടൻ കാപ്പിയോട് കിട പിടിക്കാൻ പോന്ന കാപ്പിയുടെ വെറൈറ്റി വകഭേദങ്ങൾ വേറെ. അത് എന്തുതന്നെയും ആകട്ടെ, നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കാപ്പി കുടിക്കുന്നതിൽ നിങ്ങൾ അടിമപ്പെട്ട് പോയി എന്ന്? കാപ്പി അഡിക്ട് ആയവർ അറിഞ്ഞുകൊള്ളൂ, ഇത് നിങ്ങളുടെ ഹൃദയത്തെ എങ്ങനെ തകരാറിലാക്കും എന്ന്.
ഹൃദയത്തെ ബാധിക്കുന്നത്
കാപ്പി അമിതമായി ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ വ്യകതമാക്കുന്നത്. ധാരാളം ആളുകൾ കോഫിക്ക് അടിമകളാണ്. ഒരു കവിൾ കോഫി കുടിക്കാതെ ആ ദിവസം തുടങ്ങാൻ പോലും കഴിയാത്ത ആളുകൾ നമുക്കിടയിൽ ധാരാളമുണ്ട്. സൗത്ത് ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റിയിലെ ഓസ്‌ട്രേലിയൻ സെൻറർ ഫോർ പ്രിസിഷൻ ഹെൽത്തിലെ ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയത് പ്രകാരം ദീർഘകാലം നീണ്ടുനിൽക്കുന്ന തുടർച്ചയായ കോഫി ഉപഭോഗം ആളുകളുടെ ഹൃദയ രക്തചംക്രമണ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും അതുവഴി ഗുരുതരമായ ഹൃദയ സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകാനും കാരണമാവും.
​പരിധി കടന്നാല്
ഒരു ദിവസം ആറോ അതിലധികമോ കപ്പ് കാപ്പി കുടിച്ചാൽ അതിലൂടെ ശരീരത്തിന് വേണ്ടാത്ത കൊഴുപ്പുകൾ ശരീരത്തിലെത്തുകയും അത് ഗുരുതരമായ കാർഡിയോവസ്കുലർ ഡിസീസിന് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
കാപ്പിയുടെ ഗുണദോഷങ്ങളെക്കുറിച്ച് തീർച്ചയായും ധാരാളം ശാസ്ത്രീയ ചർച്ചകൾ നടക്കുന്നുണ്ട്. എന്തിനു വേണ്ടിയാണ് ഈ ചർച്ച എന്നൊക്കെ കോഫി പ്രേമികളായ ചിലർക്കെങ്കിലും തേന്നാൻ സാധ്യതയുണ്ട്. പക്ഷേ ലോകത്തില് വ്യാപകമായി ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്ന് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പൂർണ്ണമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ആ ചർച്ചകൾ തുടരേണ്ടത് ആവശ്യവുമാണ്.
​കൊളസ്ട്രോള് ഉയര്ത്തും
നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോളും കൊഴുപ്പും പതിവ് കോഫി ഉപഭോഗം മൂലം ഹൃദയത്തെ ദോഷകരമായി ബാധിക്കാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കും. കോഫി ബീൻസിൽ വളരെ ശക്തിയേറിയ കൊളസ്ട്രോൾ അളവ് ഉയർത്തുന്ന സംയുക്തമായ കഫെസ്റ്റോൾ അടങ്ങിയിരിക്കുന്നതിനാൽ അത് അമിതമാകാതെ ശ്രദ്ധിക്കുക തന്നെയാണ് ആദ്യം വേണ്ടത്. ഫ്രഞ്ച് പ്രസ്സ്, ടർക്കിഷ്, ഗ്രീക്ക് കോഫികൾ പോലുള്ള ഫിൽട്ടർ ചെയ്യാത്ത ചേരുവകളിലാണ് കഫെസ്റ്റോൾ പ്രധാനമായും അടങ്ങിയിട്ടുള്ളത്. ഇത് എസ്‌പ്രെസോസിലും കാപ്പുച്ചിനോകളും ഉൾപ്പെടെ മിക്ക കോഫികളുടെയും
ദിവസം 3 ബില്ല്യണ് കപ്പ് കാപ്പി
ആഗോളതലത്തിൽ, പ്രതിദിനം 3 ബില്ല്യൺ കപ്പ് കാപ്പി ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. ആഗോളതലത്തിൽ ഹൃദയസംബന്ധമായ രോഗങ്ങളാണ് കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നതും. ഓരോ വർഷവും 17.9 ദശലക്ഷം ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. കോഫി ഉപയോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി 37 മുതൽ 73 വയസ്സ് വരെ പ്രായമുള്ള 362,571 ആളുകളിൽ നിന്നുള്ള വിവരങ്ങളാണ് ഈ പഠനത്തിനായി ഉപയോഗിച്ചത്.
കാപ്പിയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുേമ്പാൾ ഫിൽട്ടർ ചെയ്ത കോഫി തിരഞ്ഞെടുക്കുന്നവർക്ക് മറ്റ് കോഫി ഉപയോഗത്തെ അപേക്ഷിച്ച് കുറഞ്ഞ അളവിൽ അപകട സാധ്യത കുറവാണ് എന്നും പഠനം പറയുന്നുണ്ട്. പക്ഷേ അമിതമായാൽ അതും അപകടകരം തന്നെ.
ബിപിയുള്ളവര് കൂടുതല് ശ്രദ്ധിക്കണം
ബിപിയുള്ള ചെറുപ്പക്കാർ ദിവസം 4 കപ്പോ അതിലധികമോ കോഫി കുടിച്ചാൽ അവർക്ക് ഹാർട്ട് അറ്റാക്കും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങളിൽ പറയുന്നുണ്ട്. ഇത് ഹൃദ്രോഗത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. പ്രമേഹവും ഇതിന്റെ അനന്തരഫലമായി ഉണ്ടാകാമെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 18 നും 45നും ഇ‌ടയിൽ പ്രായമുള്ളവരിൽ നിരവധി വർഷം നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഇൗ റിപ്പോർട്ട് പുറത്തുവന്നത്. സാധാരണക്കാരെ അപേക്ഷിച്ച് കൂടുതൽ കാപ്പി കുടിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയിലധികമാണെന്നും ഗവേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. രക്ത സമ്മർദ്ദമുള്ള ചെറുപ്പക്കാരിലെ കാപ്പികുടി ശീലം പ്രമേഹ സാധ്യതയും വർദ്ധിപ്പിക്കും. അമിത വണ്ണമുള്ളവരിൽ പ്രമേഹ സാധ്യത ഇരട്ടിയിലധികമാണ്.
You might also like