TOP NEWS| പ്രതിദിന കോവിഡ് കേസുകള്‍ കൂടി : പത്ത് ദിവസം മുമ്പ് പിന്‍വലിച്ച മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രയേല്‍

ജറുസലേം : പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രയേല്‍. ഈ മാസമാദ്യം 36 കേസുകള്‍ മാത്രം രേഖപ്പെടുത്തിയ ഇസ്രയേലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂറിന് മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.ഡെല്‍റ്റ വേരിയന്റാണ് മിക്ക കേസുകളിലും കണ്ടെത്തിയിരിക്കുന്നത്.
പത്ത് ദിവസം മുമ്പാണ് രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും രോഗം വ്യാപിക്കാനാരംഭിച്ചതോടെ നിയന്ത്രണങ്ങള്‍ വീണ്ടുമേര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.കോവിഡ് നിയന്ത്രണങ്ങളില്‍ ഇസ്രയേല്‍ ഏറ്റവും അവസാനം പിന്‍വലിച്ചവയായിരുന്നു മാസ്‌കുകള്‍.