ഇസ്രായേലിൽ പൊതു ഇടങ്ങളിൽ മാസ്ക് പിൻവലിച്ചു

0

ജറുസലേം: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം പ്രതിസന്ധി കൂട്ടുമ്പോൾ പ്രതീക്ഷയുടെ വാർത്തയാണ് ഇസ്രായേലിൽ നിന്നും പുറത്തുവരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് അധികൃതർ പിൻവലിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതേസമയം കൂടുതൽ ആളുകൾ കൂടുന്ന ചടങ്ങുകളിൽ മാസ്ക് ഒഴിവാക്കരുതെന്നും നിർദേശിക്കുന്നു. വാക്സിനേഷനിലൂടെ രോഗവ്യാപനം തടയാനായി എന്നാണ് അധികൃതർ വ്യക്തമാക്കുന്നതെന്ന് മനോരമ ന്യൂസ്‌ റിപ്പോർട്ട്‌ ചെയുന്നു അതേസമയം ഇന്ത്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ് കേസുകൾ രണ്ടും ലക്ഷം കവിഞ്ഞു. ഇതോടെ ഇതുവരെ രോഗികളായവരുടെ എണ്ണം 1.47 കോടി ആയി. കോവിഡ് വ്യാപനം വർധിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ വ്യാപ്തി കൂട്ടണമെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നിർദേശിച്ചിരുന്നു. 11 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ, സാമൂഹിക ക്വാറന്റീൻ ഏർപ്പെടുത്തുന്നതടക്കം വ്യാപനം തടയുന്ന രീതികളിൽ മാറ്റം വരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

You might also like