ഭരണമാറ്റത്തിലേക്ക് ഇസ്രയേൽ: പ്രതിപക്ഷ സഖ്യം രൂപീകരിച്ചു.

0

ജറുസലേം: ഇസ്രയേലിൽ പ്രതിപക്ഷ പാർട്ടികൾ സഖ്യം രൂപീകരിച്ചു. പുതിയ സർക്കാർ രൂപീകരിക്കാനും ധാരണയായി. ഇതോടെ ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് വിരാമമാകുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ രൂപീകരണത്തിന് ആവശ്യമായ പിന്തുണ പ്രതിപക്ഷ സഖ്യത്തിന് ലഭിച്ചതായി പ്രതിപക്ഷ നേതാവ് യയ്ർ ലപീദ് പ്രസിഡന്റ് റൂവൻ റിവ്ലിനെ അറിയിച്ചു.
ആദ്യ രണ്ട് വർഷം തീവ്ര വലതുപക്ഷ പാർട്ടിയായ യമിനയുടെ നേതാവ് നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. അടുത്ത രണ്ട് വർഷം യയ്ർ ലപീദ് പ്രധാനമന്ത്രിയാകും. സഖ്യം രൂപീകരിച്ചെങ്കിലും ഇസ്രയേൽ പാർലമെന്റ് സെനറ്റിൽ നടക്കുന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടാനായാൽ മാത്രമേ സർക്കാർ രൂപീകരിക്കാനാകൂ. ഏഴ് മുതൽ 12 ദിവസത്തിനുള്ളിൽ ഈ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

You might also like
WP2Social Auto Publish Powered By : XYZScripts.com