ഇസ്രായേല്‍ കൂട്ടക്കൊല തുടരുന്നു; മരണസംഖ്യ 200

0

ഗസ: ഫലസ്തീനു നേരെ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊല തുടരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഇസ്രയേല്‍ ഗാസ സിറ്റിയിലെ വീടുകള്‍ക്കു നേരെ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംക്യ 200നടുത്തെത്തിയതായി ടിആര്‍ടി വേള്‍ഡ് റിപോര്‍ട്ട് ചെയ്തു. ഡസന്‍ കണക്കിന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.

ഏറ്റവുമൊടുവില്‍ ഗസയില്‍ മൂന്ന് കെട്ടിടങ്ങള്‍ തകര്‍ത്തതില്‍ കുറഞ്ഞത് 42 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ബൈത്തുല്‍ മുഖദ്ദിസില്‍ നിന്നു ആക്രമണം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഭീകരമായ ആക്രമണമാണിതെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ 1,230 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 16 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആക്രമണത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like
WP2Social Auto Publish Powered By : XYZScripts.com