ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

0

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സോപ്പൊരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഈ തൊയ്ബ ഭീകരര്‍ ആണ്. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

അതിനിടെ കശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. കനാചക്ക് ഭാഗത്ത് കണ്ടെത്തിയ ഡ്രോണ്‍ സുരക്ഷ സേന വെടി വെച്ചിട്ടു. ഡ്രോണില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി ജമ്മു പൊലീസ് അറിയിച്ചു. അതിര്‍ത്തിയില്‍ നിന്ന് 6 കിലോമീറ്റര്‍ ഉള്ളിലായാണ് ഡ്രോണ്‍ കണ്ടെത്തിയത്. 5 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഡ്രോണില്‍ ഘടിപ്പിച്ചിരുന്നു.

മേഖലയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും സുരക്ഷാ സേന അറിയിച്ചു. ബുധനാഴ്ച കശ്മീരിലെ സത്‌വാരി മേഖലയിലും അജ്ഞാത ഡ്രോണ്‍ കണ്ടെത്തിയിരുന്നു. ജൂലൈ 16ന് ജമ്മു എയര്‍ ബേസിനെ ഡ്രോണ്‍ ഉപയോഗിച്ച്‌ ആക്രമിക്കാനും ശ്രമമുണ്ടായി. ഈ സംഭവത്തിനു ശേഷം കശ്മീരില്‍ എന്‍ എസ് ജിയുടെ നേതൃത്വത്തില്‍ ആന്റി ഡ്രോണ്‍ സിസ്റ്റം വിന്യസിച്ചിരുന്നു.

You might also like