യേശു നിനക്കായി കരുതുന്നു 🔰

0

 

പലപ്പോഴും നമ്മുടെ ദുഖങ്ങളിലും പ്രയാസങ്ങളിലും കർത്താവു നമ്മെ ഉപേക്ഷിച്ചു അല്ലെങ്കിൽ മറന്നുകളഞ്ഞു എന്നു നാം ചിന്തിക്കുന്നു! എന്നാൽ കർത്താവു നമ്മെ എത്രമാത്രം കരുതുകയും നമ്മെ സൂക്ഷിക്കുകയും ചെയ്യുന്നുവെന്ന് നാം മനസിലാക്കണം
“ഒരു സ്ത്രീ പാൽ കുടിക്കുന്ന തന്റെ കുഞ്ഞിനെ മറക്കുമോ? ചിലപ്പോൾ ചില മാതാപിതാക്കൾ പ്രായമായ തങ്ങളുടെ മക്കളെ മറക്കുന്നു, എന്നാൽ പരസഹായമില്ലാതെ ജീവിക്കുവാൻ കഴിയാത്ത, പാൽ കുടിക്കുന്ന ഒരു കുഞ്ഞിനെ മറക്കുവാൻ മാതാവിനു കഴിയുകയില്ല. ദൈവം ഇവിടെ വെളിപ്പെടുത്തുന്ന സത്യം എന്തെന്നാൽ അങ്ങനെയുള്ള ഒരു കുഞ്ഞിനെ അതിന്റെ മാതാവു മറന്നുകളഞ്ഞാലും, അതിനോട് കരുണ കാണിച്ചില്ലെങ്കിലും അവന് നമ്മെ ഒരുനാളും മറന്നുകളയുകയില്ല എന്നാണ്. “പർവതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല” (യെശ 54:10) എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു. അമ്മയെ മുറുകെ പിടിച്ചിരിക്കുന്ന ഒരു ശിശുവിനെപോലെ കർത്താവിനെ മുറുകെ പിടിക്കുന്നവർക്കുവേണ്ടി, അവനിൽ ആശ്രയിക്കുന്നവർക്കു വേണ്ടി അവൻ എത്ര ചിന്തയുള്ളവനാണ്.

“ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെചിരിക്കുന്നു”. നമ്മുടെ ശരീരത്തിൽ മറ്റെവിടെയെങ്കിലും എഴുതുന്നതുപോലെയല്ല, ഉള്ളങ്കയ്യിൽ ഉഴുതുന്നത്. അതു എപ്പോഴും നമുക്കു കാണുവാൻ കഴിയും. ഒരു വ്യക്തിയുടെ കൈമേൽ എഴുതിയിരിക്കുന്ന പേര് എപ്പോഴും തന്റെ കണ്മുൻപിൽ ഇരിക്കയും അതു തനിക്കു മറക്കുവാൻ കഴിയാത്തതുപോലെ കർത്താവിനും നമ്മെ മറക്കുവാൻ കഴിയുകയില്ല എന്നു ഉറപ്പു തരുവാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ പേര് അവന്റെ ഉള്ളങ്കയ്യിൽ വെറുതെ എഴുതിയിരിക്കുകയല്ല പിന്നെയോ വച്ചിരിക്കുകയാണ്. കൈമേൽ എന്തെങ്കിലും വരയ്ക്കുന്നത് വളരെ വേദനാജനകമാണ്. അതു എളുപ്പത്തിൽ മായിച്ചുകളയുവാൻ സാധ്യമല്ല. ഒരുവൻ തന്റെ കൈമേൽ ആരുടെ പേര് വരേയ്ക്കുന്നുവോ ആ വ്യക്തിയെ അവൻ വളരെ അധികം സ്നേഹിക്കുന്നു എന്നു അതു വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ കർത്താവു നമ്മെ എത്ര അധികം!

“നിന്റെ മതിലുകൾ എല്ലായ്‌പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു”. കർത്താവു നമുക്കു ചുറ്റും തീമതിലായിരിക്കും എന്നു അവൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. നിനക്കു ചുറ്റും തീമതിൽ ഉണ്ടെങ്കിൽ ശത്രുവിനു അതിൽ നുഴഞ്ഞുകയറുവാൻ സാധ്യമല്ല, അഥവാ അതിനു ശ്രമിച്ചാൽ തീയിൽ വെന്തുപോകുക തന്നെ ചെയ്യും !

പ്രിയരേ, നിങ്ങൾ സുരക്ഷിതരും ദൈവത്താൽ കരുത്തപ്പെടുന്നവരും ആണ്. ആകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവീൻ. ആമേൻ

You might also like