ജോസഫ് കുരുവിള നിത്യതയിൽ

0

ന്യൂയോർക്ക്: ന്യൂയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗവും, പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തിൽ ജോസഫ് കുരുവിള ( ബാബു-66) ന്യൂയോർക്കിൽ വെച്ച് ഏപ്രിൽ 13 രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ദൈവസഭയ്ക്കും, ദൈവദാസന്മാർക്കും പരോപകാരിയും, അമേരിക്കൻ മലയാളികൾക്ക് ഏറെ സുപരിചിതനുമായിരുന്ന ഇദ്ദേഹം ആറുമാസത്തെ കേരള സന്ദർശനത്തിനുശേഷം ഫെബ്രുവരി മദ്ധ്യത്തിൽ ആണു അമേരിക്കയിൽ തിരിച്ച് എത്തിയത്. കൂടുതൽ വിവരങ്ങൾ പിന്നീട്. അമേരിക്കയിലെ വിവിധ പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ നേതൃത്വ നിരയിൽ പ്രവർത്തിച്ചിരുന്ന ഡേവിഡ് കുരുവിളയുടെ സഹോദരനാണു പരേതൻ. സഹധർമ്മിണി: റോസമ്മ ജോസഫ് , മക്കൾ: ഡോ. ജസ്റ്റിൻ ജോസഫ്, ജെയിംസ് ജോസഫ് , മരുമക്കൾ: യൂനിസ്, അനു.

You might also like