അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം; ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

0

തിരുവനന്തപുരം: ( 16.08.2021) അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുളള തര്‍ക്കം ​ഗൗരവമായി തന്നെ സര്‍കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്.
എല്ലാവര്‍ക്കും തൊഴിലെടുക്കാന്‍ അവകാശമുണ്ട്. ഇതേ സംബന്ധിച്ച്‌ പഠിച്ച കമീഷന്‍ റിപോര്‍ട് സര്‍കാരിന്റെ പരി​ഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് സര്‍കാര്‍ നിലപാടെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

You might also like