മരംമുറി: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; ഉത്തരവ് ശ്രദ്ധയിൽപ്പെട്ടത് ഇന്നലെയെന്ന് മന്ത്രി

0

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്നാടിനു അനുമതി നൽകിയതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ. അനുമതി നൽകിയത് സംസ്ഥാനത്തിന്റെ താൽപര്യത്തിന് വിരുദ്ധമായെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടിയന്തര പ്രമേയ നോട്ടിസ് നൽകി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തമിഴ്‌നാടിനെ സഹായിക്കാന്‍ ഗൂഢശ്രമം നടന്നതായി ഉത്തരവില്‍നിന്നു വ്യക്തമാകുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

You might also like