അനാഥമനസുകളുടെ തേങ്ങലും പ്രാർത്ഥനയും ദൈവം കേട്ടു; ആശ്രയായുടെ പിതാവും മാതാവും കോവിഡ് മുക്തരായി.

0

ആയിരക്കണക്കിന് അനാഥമനസുകളുടെ തേങ്ങലും പ്രാർത്ഥനയും ദൈവം കേട്ടു. കലയപുരം സങ്കേതം – ആശ്രയായുടെ പിതാവും, മാതാവുമായ ശ്രീകലയപുരം ജോസും, ശ്രീമതി മിനി ജോസും കോവിഡ് മുക്തരായി. കടുത്ത നിമോണിയ ബാധിച്ച ഇരുവരുടെയും അവസ്ഥ ഭയാനകമായിരുന്നു. കടുത്ത പനിയേ തുടർന്ന് മകൾ Dr. ആശ ജോസും, മരുമകൻ Dr. ബിബിനും സേവനം ചെയ്യുന്ന അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് ഇരുവരും കോവിഡ് ബാധിതരാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. ചികിൽസയിൽ കഴിയവേ തന്നെ കടുത്ത ശ്വാസ തടസം നേരിട്ട് കലയപുരം ജോസിന്റെ ശാരീരിക സ്ഥിതി വഷളായി. ചികിൽസിച്ച Dr മാർക്ക് പോലും പ്രതീക്ഷ നഷ്ട്ടപ്പെട്ടടത്തു നിന്നും ജീവിതത്തിലേക്ക് അദ്ദേഹം ഒരു വെളിച്ചം പോലെ മടങ്ങിയെത്തിയത്. ഉറ്റവരാലും, ഉടയവരാലും എല്ലാം നഷ്ടപ്പെട്ട് തെരുവിൽ ഇറങ്ങേണ്ടി വന്ന് ദൈവം നൽകിയ ജീവൻ ഉപേക്ഷിക്കാൻ തയ്യാറായി തീരുമാനമുറപ്പിച്ച വരെ സ്ത്രി പുരുഷ ഭേദമന്യേ, കുട്ടികളും , കുഞ്ഞുങ്ങളുമടക്കം കൈ പിടിച്ച് കൂടെ കൂട്ടി. മാസിക നില കൈവിട്ടവർക്ക് തണലായി, അവർക്ക് പുതിയ പ്രതീക്ഷയുടെ ജീവിതം സമ്മാനിച്ചു. പുതു വസ്‌ത്രം നൽകി. താമസിക്കാൻ സുരക്ഷിതമായ ഇടം നൽകി. നല്ല ഭക്ഷണം നൽകി. നല്ല ചികിൽസ നൽകി. വാർദ്ധഖ്യത്തിന്റെ ജരാനരകൾ ഏറ്റ് വാങ്ങിയ നൂറ് കണക്കിന് കിടപ്പ് രോഗികളുടെ മകനായി , വിവാഹ പ്രായമായ കുട്ടികൾക്ക് വരനേയും വധുവിനെയും കണ്ടെത്തി വിവാഹം കഴിപ്പിച്ചു കൊടുത്തു. അവർക്ക് വീടുകൾ വെച്ചു കൊടുത്തും അവരുടെ കുഞ്ഞുങ്ങളുടെ അപ്പൂപ്പനും അമ്മൂമ്മയും ആയി. തന്റെ മക്കളെ പഠിപ്പിച്ച ജോസ് സങ്കേതം മക്കളുടെ പഠനത്തിലും വിട്ടുവിഴ്ച്ചകൾ ചെയ്തില്ല. സങ്കേതം മക്കളേ അദ്ദേഹം നെഞ്ചോടെ ചേർത്ത് പിതാവായി. ഇന്ന് അവരിൽ പലരും ഡോക്റ്റർമാരും , ഇഞ്ചിനിയർമാരും നേഴ്സും മാരും ഒക്കെ ആയി . ഇപ്പോഴും MBBS ന് പഠിക്കുന്ന സങ്കേതം മക്കൾ ഉണ്ട് , 14 ജില്ലകളിലും സങ്കേതം സ്ഥാപനങ്ങൾ ഉണ്ട്. നൂറ് കണക്കിന് ജീവനക്കാർ അവരുടെ കുടുംബത്തിന്റെ ഏക ആശ്രയം ആശാവഹമില്ലാതെ പറയാൻ കഴിയും ഈ നൻമ്മ നിറഞ്ഞ മനുഷ്യൻ തന്നെയെന്ന്. സാമ്പത്തിക പ്രതി സന്ധി നേരിട്ടപ്പോൾ ചില ഭൂമികൾ പാട്ടത്തിനെടുത്ത് കൃഷികൾ ആരംഭിച്ചു സഹായികളായി ആശ്രയായിലെ ആരോഗ്യമുള്ളവർ കൂടെ കൂടി. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പാലും പച്ചക്കറികളും സങ്കേതം മക്കൾക്ക് ഭക്ഷണമായി മാറി. സ്ഥാപനത്തിലെ മഹാ ഭൂരിപക്ഷം അന്തയവാസികൾക്ക് കോവിഡ് ബാദിച്ചപ്പോൾ ഇവർക്ക് തണലായ ഈ വലിയ മനുഷ്യൻ ഒരിറ്റ് ശ്വാസത്തിന് വേണ്ടി വെന്റിലേറ്ററിലായിരുന്നു. പുറമേ കാണുന്നതു പോലെ അല്ല കടുത്ത സാമ്പത്തിക പ്രതിസന്ധി ഇന്ന് ഈ സ്ഥാപനം നേരിടുന്നുണ്ട്. സമീപ പ്രദേശത്തെ പലചരക്ക് സ്ഥാപനങ്ങളിൽ അടക്കം ലക്ഷ കണക്കിന് തുക കടങ്ങളിൽ പോകുംബ്ബോഴും കൈമോശം വന്ന നൻമ്മ സ്വയം മനസുകളിൽ ഉറപ്പിച്ച് നിർത്തിയ സൻമ്മനസുകൾ സങ്കേതം മക്കളെ പട്ടിണിക്കാരാകാതിരിക്കാൻ സഹായിക്കുന്നു. പല വഴി വിമർശനങ്ങൾ കേൾക്കുംമ്പോഴും ഒന്ന് നാം ചിന്തിക്കണം നമ്മൾക്ക് ചെയ്യാൻ കഴിയാത്ത എത്ര വലിയ ത്യാഗ പൂർണ്ണമായ ജീവകാരുണ്യ പ്രവർത്തനമാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ മടങ്ങിവരവ് സങ്കേതം നിവാസികളുടെ മാത്രമല്ല. ജാതി മത , രാഷ്ട്രീയ വ്യത്യാസമില്ലാതെ ഈ നാടിന്റെ , സമൂഹത്തിന്റെ പ്രാർത്ഥനയാണ്. നിലവിൽ റവന്യൂ, പോലീസ്, സിവിൽ സപ്പൈ യിസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ഭരണ സമിതി, മറ്റ് ജനപ്രതിനിധികൾ, ദുരന്ത നിവാരണ സമിതി, നാട്ടിലെ പൊതുപ്രവർത്തകർ , കുടുംബശ്രീ യൂണീറ്റുകൾ, മറ്റ് ചെറുപ്പക്കാരുടെ കൂട്ടായ്മയായിട്ടുള്ള ജനകീയ സമിതിയാണ്. കോവിഡ് ബാദിത സങ്കേതത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഒരുപാട് സൻമ്മനസുകൾ ജനകീയ സമിതിക്ക് തണലായിട്ടുണ്ട് ഈ പ്രതിസന്ധി സമയത്ത് ഇനിയും നിങ്ങളുടെ കൈത്താങ്ങ് സങ്കേതം അന്തയവാസികൾക്ക് ആവശ്യമാണ്. ഒരു കാര്യം ഉറപ്പാണ് ഈ മനുഷ്യൻ ആരുടെ എങ്കിലും മുന്നിൽ കൈ നീട്ടുന്നു എങ്കിൽ ദൈവം നമ്മുക്ക് നൽകിയ മനുഷ്യ ജൻമ്മത്തിൽ ഒറ്റപ്പെട്ടുപോയ ആരുടെ എങ്കിലും ജീവിതത്തിന് വെളിച്ചം പകരാൻ മാത്രമാണ്.

You might also like