കോവിഡില്‍ നിന്നും കരകയറാന്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്

0

ന്യൂയോര്‍ക്ക്: കോവിഡില്‍ നിന്നും കരകയറാന്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് അവര്‍ പറഞ്ഞു. പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകും. കഴിയുന്ന എല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് എത്തിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ഓക്സിജന്‍ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും കൂടുതലായി എത്തിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്സിന്‍ അതിവേഗം ലഭിക്കാന്‍ കൊവിഡ് വാക്സിനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കുന്നതിന് പിന്തുണ നല്‍കും. ആദ്യ ഘട്ടത്തില്‍ അമേരിക്ക ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോള്‍ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

You might also like
WP2Social Auto Publish Powered By : XYZScripts.com